കൊല്ലം: പറമ്പ് വൃത്തിയാക്കാന്‍ തീയിട്ടപ്പോള്‍ ആളിപ്പടര്‍ന്ന് ദേഹത്ത് പിടിച്ച് മധ്യവയസ്‌ക്കന് ദാരുണാന്ത്യം.
കൊല്ലം കന്നിമേല്‍ച്ചേരി സ്വദേശി ദയാനിധി(55) യാണ് മരിച്ചത്. വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് തീപിടിച്ചത്. കാടുപിടിച്ച് കിടക്കുന്നത് കണ്ട് പറമ്പില്‍ തീയിടാന്‍ എത്തിയതായിരുന്നു ദയാനിധി. തീ ആളിപ്പടര്‍ന്നതോടെ സമീപവാസികളേയും ഫയര്‍ഫോഴ്‌സിനെയും ദയാനിധി സഹായത്തിനായി വിളിച്ചിരുന്നു.
തീ അണക്കാനുളള ശ്രമം നടത്തുന്നതിനിടെ ദയാനിധി അതിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു. സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ജീവനറ്റ് കിടക്കുന്ന ദയാനിധിയെയാണ് കാണുന്നത്. ഈ പുരയിടം വൃത്തിയാക്കാന്‍ ദയാനിധി ഇടയ്്ക്കിടെ എത്താറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.







