കാസര്‍കോട്: പുത്തിഗെ പുഴയില്‍ നിന്നു മണല്‍ വാരി ബൊലേറോ പിക്കപ്പില്‍ കടത്തുന്നതിനിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. അംഗഡിമുഗര്‍, ബുലയാളത്തെ അബ്ദുല്‍ ഫൈസല്‍ (36), പെരിയ മൊഗര്‍ഹൗസിലെ അബ്ദുല്‍ അസീസ് (38), അബ്ദുല്‍ റസാഖ് (40), അംഗഡിമുഗര്‍, പുഴക്കര ഹൗസിലെ അബ്ദുല്‍ ഫത്താഹ് (21), ഷെറൂലാബാദ് ഹൗസിലെ എസ് എ ഖാലിദ് (45) എന്നിവരെയാണ് കുമ്പള എസ് ഐ കെ ശ്രീജേഷും സംഘവും പിടികൂടിയത്. പൊലീസ് സംഘത്തില്‍ എ എസ് ഐ അതുല്‍രാജ്, ഡ്രൈവര്‍ ജാബിര്‍ എന്നിവരും ഉണ്ടായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുത്തിഗെ പാലത്തിനു സമീപത്തു നിന്നും മണല്‍വാരി ബൊലേറയില്‍ കടത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.
ഉളുവാര്‍, പുഴയിലെ മാക്കൂറില്‍ അനധികൃതമായി മണല്‍വാരലിനു ഉപയോഗിച്ചിരുന്ന തോണി പിടികൂടി. ജെ സി ബി ഉപയോഗിച്ച് തകര്‍ത്തതായും പൊലീസ് അറിയിച്ചു. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച തോണിയാണ് പിടികൂടിയതെന്നു കൂട്ടിച്ചേര്‍ത്തു.








