കുമ്പള: മണ്ണിടിച്ചില്‍ തുടരുന്ന മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈ എ എല്‍ പി സ്‌കൂളിനടുത്തു മതില്‍ കെട്ടി സംരക്ഷണം ഉറപ്പാക്കുന്നതില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്നു അവഗണന ദേശീയപാത-സര്‍വീസ് റോഡിലൂടെയുള്ള യാത്രക്കാരെ ഭീഷണിയിലാക്കുന്നു. നാട്ടുകാരും ആശങ്കയിലാണ്. നേരത്തെയും ഇത് വാര്‍ത്തയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റു ഇതുവരെ കണ്ണ് തുറന്നിട്ടില്ല. ഇതുവഴി ഓടുന്ന വാഹനഗതാഗതത്തിനും, യാത്രക്കാര്‍ക്കും വലിയ ഭീഷണിയായായാണ് സ്‌കൂള്‍ കെട്ടിടം നില്‍ക്കുന്നത്.
ദേശീയപാത നിര്‍മ്മാണത്തോടനുബന്ധിച്ചാണ് സ്‌കൂള്‍ കെട്ടിടം അപകട നിലയിലായത്. സ്‌കൂള്‍ കെട്ടിടം അപകടനിലയിലായതിനെ തുടര്‍ന്നു
അണ്‍ഫിറ്റാക്കിയിട്ടുണ്ട്. അതേസമയം മണ്ണിടിച്ചില്‍ ഭാഗത്ത് കോണ്‍ക്രീറ്റ് മതില്‍കെട്ടി സംരക്ഷിക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് റോഡ് കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. എന്നാല്‍ തങ്ങള്‍ റോഡ് പനിയുടെ കരാറേറ്റെടുത്തിട്ടുള്ളുവെന്നു കരാറുകര്‍ അറിയിച്ചിട്ടുണ്ടെന്നു പറയുന്നു.
സ്‌കൂള്‍ ഇടവേളകളില്‍ കുട്ടികള്‍ കളിക്കുന്നതും വിശ്രമിക്കുന്നതുമൊക്കെ ഈ കെട്ടിടത്തിന് സമീപത്താണ്. മുന്നൂറില്‍പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.







