മംഗളൂരു തണ്ണീർഭാവി ബീച്ചിൽ അന്താരാഷ്ട്രകടൽ നീന്തൽ ചാമ്പ്യൻഷിപ്പ് 26ന്

മംഗളൂരു: മംഗളൂരു സർഫ് ക്ലബ് ജനുവരി 26 ന് തണ്ണീർഭാവി ബീച്ചിൽ അന്താരാഷ്ട്ര കടൽ നീന്തൽ ചാമ്പ്യൻഷിപ് നടത്തും.
ഈ വർഷം നീന്തൽക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതിനാൽ പരിപാടിക്കുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശീയതല നീന്തൽക്കാർ മത്സരത്തിൽ പങ്കെടുക്കും.
കഴിഞ്ഞ വർഷം 200 വോളം നീന്തൽക്കാർ പങ്കെടുത്തിരുന്നുവെന്നുവെന്നു മംഗളൂരു സർഫ് ക്ലബ്ബ് സെക്രട്ടറി കാർത്തിക് നാരായൺ പറഞ്ഞു.
പരിപാടി നടക്കുന്നത് തുറന്ന സമുദ്രജലത്തിലായതിനാൽ മുൻ വർഷങ്ങളിലെപ്പോലെ സുരക്ഷാ നടപടികൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സഹകരിക്കും. പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകൾക്കൊപ്പം നീന്തൽക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സരത്തിനിടെ മത്സ്യബന്ധന ബോട്ടുകളിൽ നിന്നോ മറ്റ് കപ്പലുകളിൽ നിന്നോ ഉണ്ടാകുന്ന തടസ്സങ്ങൾ തടയുന്നതിനും കോസ്റ്റ് ഗാർഡ് ജാഗ്രത പുലർത്തും.
രാവിലെ 6.30 ന് ആരംഭിച്ച് 9.30 ന് അവസാനിക്കും.
കഴിഞ്ഞ വർഷത്തെ മത്സരത്തിൽ 500 മീറ്റർ, രണ്ടു കിലോമീറ്റർ, നാല് കിലോമീറ്റർ, ആറ് കിലോമീറ്റർ എന്നീ ഓട്ടമത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണ എട്ട് കിലോമീറ്റർ കടൽ നീന്തൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാർത്തിക് പറഞ്ഞു.
കഴിഞ്ഞ വർഷം മൂന്ന് അന്താരാഷ്ട്ര നീന്തൽക്കാരാണ് പങ്കെടുത്തത്. ഇത്തവണ പത്ത് അന്താരാഷ്ട്ര നീന്തൽക്കാർ മത്സരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page