കാസര്‍കോട്: വനത്തില്‍ നിന്നു ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ കാറഡുക്ക, കര്‍മ്മന്തൊടിയിലെ കുഞ്ഞാലി (66)യെ വനംവകുപ്പ് സെക്ഷന്‍ ഓഫീസര്‍ കെ എ ബാബുവും സംഘവും അറസ്റ്റു ചെയ്തു. മീന്‍ വില്‍പ്പനക്കാരനാണ് ഇദ്ദേഹം.
2025 ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങൡലായാണ് കുണ്ടടുക്കം വനത്തില്‍ നിന്നു മൂന്നു ചന്ദനമരങ്ങള്‍ മോഷണം പോയത്.
കേസിലെ മുഖ്യപ്രതി കുണ്ടടുക്കത്തെ മാണിയെ അടുത്തിടെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴി പ്രകാരമാണ് കുഞ്ഞാലിയെ അറസ്റ്റു ചെയ്തത്. വനത്തില്‍ നിന്നു മുറിച്ച ചന്ദനമരങ്ങള്‍ മീന്‍വില്‍പ്പനക്കാരനായ കുഞ്ഞാലിക്കു വില്‍പ്പന നടത്തിയെന്നാണ് മാണി നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. പ്രതിയെ കോടതി റിമാന്റു ചെയ്തു.
ബി എഫ് ഒ മാരായ പി സി രാമചന്ദ്രന്‍, കെ ജി അനൂപ് എന്നിവരും പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.







