തിരുവനന്തപുരം: സീരിയലുകളിലൂടെയും അവതരണങ്ങളിലൂടെയും പ്രേക്ഷക പ്രീതി നേടിയ അനുമോള്‍ ബിഗ് ബോസ് പരിപാടിയില്‍ പങ്കെടുത്ത് വിജയിയായതോടെ കൂടുതല്‍ പ്രശസ്തയായി. ഉദ്ഘാടനവും മറ്റ് പരിപാടികളുമായി താരം തിരക്കിലാണ്.
ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അനുമോളോട് സദസിലുള്ളവര്‍ ചോദിച്ച ചോദ്യങ്ങളും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. വളരെ പെട്ടെന്ന് തന്നെ അനുമോള്‍ മറുപടി നല്‍കി. ക്ലിഫ് ഹൗസ് ഇവിടെ നന്ദന്‍കോട് അല്ലേ, പിണറായി സാര്‍ താമസിക്കുന്നതല്ലേ, അതെനിക്ക് അറിയാം എന്നായിരുന്നു മറുപടി. ഇതിനിടെ അവതാരകന്‍ മിഥുന്‍ ഉത്തരം തെറ്റിക്കാന്‍ നോക്കുന്നുമുണ്ട്.
തുടര്‍ന്ന് വൈറ്റ് ഹൗസ് എവിടെയാണെന്നായി മിഥുന്റെ ചോദ്യം. അതിനുള്ള ഉത്തരം മൈക്ക് മാറ്റിയാണ് അനുമോള്‍ പറയുന്നത്. ശരിയാണെന്ന് മിഥുന്‍ പറയുന്നുണ്ടെങ്കിലും അത് ഉറക്കെ പറയാന്‍ അനുമോള്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പകരം, ഇത് കോടീശ്വരന്‍ പരിപാടി ആണോ എന്നായിരുന്നു അനുമോളുടെ മറുചോദ്യം. ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് താമസിക്കുന്ന സ്ഥലം എന്ന് അനുമോള്‍ പറഞ്ഞതോടെ സദസില്‍ നിന്ന് കയ്യടി ഉയര്‍ന്നു.







