കാസര്‍കോട്: പള്ളിക്കര, കീക്കാന്‍, മുക്കൂട് പാലത്തിനു സമീപം ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 30 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. മുക്കൂട് സ്വദേശി റഫീഖ്, കണ്ടാല്‍ അറിയാവുന്ന മറ്റ് 29 പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പൂച്ചക്കാട്ടെ എസ് സായന്തി(20)ന്റെ പരാതി പ്രകാരമാണ് കേസ്. വെള്ളിയാഴ്ച രാത്രി 8.30ന് ഒരു സംഘം ആള്‍ക്കാര്‍ ഇരുമ്പുവടി, ട്യൂബ് ലൈറ്റ്, കുപ്പികള്‍ എന്നിവയുമായി സംഘം ചേര്‍ന്ന് സായന്തിനെയും സുഹൃത്തായ നിധിന്‍ രാജിനെയും തടഞ്ഞു നിര്‍ത്തുകയും സായന്തിനെ ആക്രമിക്കുകയും ആയിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. തടയാന്‍ ചെന്ന നിധിന്‍ രാജ്, അയല്‍വാസികളായ വിവേക്, രേഷ്മ എന്നിവരെയും അടിച്ചുപരിക്കേല്‍പ്പിച്ചതായും ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. സായന്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.







