കാസര്‍കോട്: മയക്കുമരുന്ന് കേസിലെ വാറന്റ് പ്രതി അറസ്റ്റില്‍. ഉപ്പള, സോങ്കാലിലെ മുഹമ്മദ് ഫാറൂഖ് എന്ന ചീല ഫാറൂഖി(25)നെയാണ് മഞ്ചേശ്വരം എസ്‌ഐമാരായ ശബരികൃഷ്ണ, വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ വന്ദനയും ഉണ്ടായിരുന്നു.
മയക്കുമരുന്ന് കേസ് കൂടാതെ ഫാറൂഖിനെതിരെ വധശ്രമക്കേസും അടിപിടിക്കേസും ഉള്ളതായി പൊലീസ് പറഞ്ഞു. ഫാറൂഖിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.







