കാസര്‍കോട്: എസ്.ഐ.ആര്‍ നടപ്പിലാക്കിയതിലൂടെ സിപിഎം കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന ഇരട്ട വോട്ടുകളും കള്ളവോട്ടുകളും ഒഴിവാക്കാന്‍ സാധിച്ചുവെന്ന കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് പ്രസി.പി.കെ.ഫൈസലിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പ്രശംസിച്ചു. ഇതുവരെ എസ്‌ഐആറിനെ ശക്തമായി എതിര്‍ത്തുവന്നിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അവരുടെ നിലപാട് തിരുത്തിയതു ജനങ്ങളോടു പരസ്യമായി ഏറ്റുപറയാന്‍ കൂടി ഫൈസല്‍ തയ്യാറാകണമെന്നു ശ്രീകാന്ത് അഭ്യര്‍ത്ഥിച്ചു.
എസ്‌ഐആറിനെക്കുറിച്ച് കോണ്‍ഗ്രസ് നടത്തിയിരുന്നതു തെറ്റായ പ്രചരണം ആയിരുന്നുവെന്നു ജനങ്ങളെല്ലാം അറിയട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൈസലിന്റെ പ്രസ്താവനയെക്കുറിച്ച് മുസ്ലിം ലീഗ്, സിപിഎം എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നിലപാട് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.







