തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തശേഷമാണ് തന്ത്രിയെ അറസ്റ്റുചെയ്തത്. തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യുന്നതിനു മുമ്പായി മുഴുവന്‍ തെളിവുകളും മറ്റും എസ്‌ഐടി ശേഖരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വാതില്‍ തുറന്ന് കൊടുത്തത് തന്ത്രി കണ്ഠരര് രാജീവരാണെന്നു അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തന്ത്ര പരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിന്റെ ജാമൃ ഹര്‍ജിയില്‍ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാന്‍ എസ്‌ഐടി ശ്രദ്ധിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തടയാനുളള നീക്കമായിരുന്നു അറസ്റ്റ്. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവര് ആണെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണപ്പാളികളില്‍ സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാല്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോകാന്‍ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നല്‍കിയതുംകണ്ഠരര് രാജീവരായിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാല്‍, ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ചാണ് കുറിപ്പ് നല്‍കിയതെന്നുമായിരുന്നു രാജീവരുടെ മൊഴി.







