കൊച്ചി: പെട്രോള്‍ പമ്പിന്റെ ശുചിമുറിയില്‍ കയറി വാതിലടച്ച് ലഹരി ഉപയോഗിച്ച യുവാവ് അറസ്റ്റില്‍.
അരൂക്കുറ്റി മാത്താനത്തെ പ്രഭജിത് (ചന്തു-27) ആണ് അറസ്റ്റിലായത്. അരൂര്‍ തെക്ക് പെട്രോള്‍ പമ്പില്‍ കഴിഞ്ഞദിവസമാണ് സംഭവം. ശുചിമുറിയില്‍ കയറിയ യുവാവ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ പമ്പിലെ ജീവനക്കാര്‍ക്ക് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി തട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. ഇതോടെ യുവാവ് പുറത്തേക്കോടി.
യുവാവിന് പിന്നാലെ ഓടിയ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ബാഗില്‍ നിന്നും 64 നൈട്രാ സെപാം ഗുളികകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അരൂര്‍, പൂച്ചാക്കല്‍ സ്റ്റേഷനുകളില്‍ വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പ്രഭജിത് എന്ന് പൊലീസ് പറഞ്ഞു.







