കാസര്‍കോട്: ജനങ്ങളെ നരേന്ദ്രമോദിയുടെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാക്കാന്‍ ബിജെപി ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നു ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി.കെ. സജീവന്‍ പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പാര്‍ട്ടി ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലായാല്‍ ബിജെപി രാഷ്ട്രീയനേട്ടം ഉണ്ടാക്കുമെന്ന് പിണറായി വിജയന്‍ ഭയക്കുന്നു. അതുകൊണ്ട് തന്നെ പല കേന്ദ്ര പദ്ധതികളും നടപ്പാക്കാതിരിക്കുകയോ പേര് മാറ്റി അവതരിപ്പിക്കുകയോആണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ബിജെപി ഭരിക്കുന്ന 5 പഞ്ചായത്തുകളില്‍ മികച്ച ഭരണം കാഴ്ച്ച വെക്കാനുള്ള പരിശ്രമം ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും വി.കെ. സജീവന്‍ ആവശ്യപ്പെട്ടു.
എം.എല്‍. അശ്വിനി അദ്ധ്യക്ഷത വഹിച്ചു.
മേഖല സംഘടനാ ജനറല്‍ സെക്രട്ടറി ജി. കാശിനാഥ്, പി.ആര്‍. സുനില്‍, മനുലാല്‍ , ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, പ്രമീള സി. നായിക്, രാമപ്പ,സുജ്‌നാനി ഷാന്‍ഭാഗ്, ഡി. ശങ്കര, എം. ജനനി, എന്‍. യശോദ, മാലിനി പ്രസംഗിച്ചു.







