കാസര്‍കോട്: ജില്ലയിലെ 227 കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ചേര്‍ന്ന് സ്ഥാപിച്ച കാസര്‍കോട് വിഷന്‍ ടവര്‍ 11 ന് വൈകുന്നേരം 4 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. സി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ആമുഖ പ്രസംഗം നടത്തും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി സിസിഎന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. എന്‍.എച്ച്. അന്‍വര്‍ ഫോട്ടോ അനാച്ഛാദനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും. എ.കെ.എം അഷറഫ് എം.എല്‍.എ. കാസര്‍കോട് വിഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും. കാസര്‍കോട് വിഷന്‍ തിം സോംഗ് റിലീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാമും സിസിഎന്‍ വിഡിയോ ലോഞ്ച് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. രാജേന്ദ്രനും നിര്‍വ്വഹിക്കും. വിവിധ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് ബലറാം, ശ്രീലക്ഷമി ശ്രീധര്‍ സംഘവും നയിക്കുന്ന സെവന്‍ നോട്സ് ബാന്റിന്റെ ഗാനമേളയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി മനോജ്കുമാര്‍, ഹരീഷ്.പി.നായര്‍, ഷുക്കൂര്‍ കോളിക്കര, ടി.വി.മോഹനന്‍ സംബന്ധിച്ചു.







