ചെറുവത്തൂര്‍: ചെറുവത്തൂരിലെ കൊതുകുകള്‍ മന്തുരോഗം പടര്‍ത്തുന്നവയാണെന്നു ജില്ലാ വെറ്റര്‍ യൂണിറ്റും ചെറുവത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ചെറുവത്തൂരില്‍ തമ്പടിച്ചിട്ടുള്ള ഏഴു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അടുത്തിടെ മന്തു രോഗം കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ രക്തസാമ്പിള്‍ പരിശോധനയിലാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്റിനടുത്ത് ഇത്തരം തൊഴിലാളികള്‍ താമസിക്കുന്ന മൂന്നു ക്വാര്‍ട്ടേഴ്‌സുകളില്‍ കൊതുകുകളില്‍ നിന്നു മന്തു രോഗാണുക്കളെ കണ്ടെത്തിയത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍ കരുതലെടുക്കണമെന്ന് സ്ഥലവാസികളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.







