കുമ്പള : ഇശല്‍ ഗ്രാമത്തിലേക്ക് ഇദംപ്രഥമമായി വിരുന്നെത്തിയ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം വന്‍ വിജയമായി മാറ്റിയതില്‍ നാടിന്റെ ഒരുമക്കും, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധ സംഘടനകളുടെയും അധ്യാപകരുടെയും കഠിനമായ പ്രയത്‌നത്തിനും സ്തുത്യര്‍ഹമാ പങ്കാണുള്ളതെന്നു പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം പറഞ്ഞു. മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകസമിതി യോഗവും റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ വിജയത്തിന്റെ അവലോകന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് മുഹമ്മദ് ഹുബ്ലി, സി എം മുഹമ്മദ് കുഞ്ഞി കൊപ്പളം എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. എ എം സിദ്ധീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പി എം മുഹമ്മദ് കുഞ്ഞി, എം മാഹിന്‍ മാസ്റ്റര്‍, നിസാര്‍ പെര്‍വാഡ്, ഹമീദ് പെര്‍വാഡ്, എം എ അബ്ദുല്‍ റഹ്‌മാന്‍ സുര്‍ത്തിമുല്ല, ഹസ്സന്‍ ലോന്‍ഡ്രി, മൊയ്തീന്‍ കുഞ്ഞി, യൂസഫ്, ലുക്മാന്‍ അഹമ്മദ് എസ്, പി വി അന്‍വര്‍, പി കെ ഇസ്മായില്‍, എ എച്ച് ഇബ്രാഹിം, അനീസ്, എംജിഎ റഹ്‌മാന്‍, മുഹമ്മദ് എ, മുഹമ്മദ് കെ എ, അബ്ദുള്ള, എം പി അബ്ദുല്‍ ഖാദര്‍, അബ്ബാസ്, വിജയകുമാര്‍, മുഹമ്മദ്, ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ് സാഹിബ്, ടി.കെ അന്‍വര്‍, എം എ മൂസ,മുഹമ്മദ്, ടി കെ ജാഫര്‍, റിയാസ് കരീം, അഷ്‌റഫ് പെര്‍വാഡ്, അബ്ദുള്ള കുഞ്ഞി നടുപ്പളം, എം എം റഹ്‌മാന്‍, കാദര്‍ മൊഗ്രാല്‍, എം എസ് മുഹമ്മദ് കുഞ്ഞി, മുര്‍ഷിദ് മൊഗ്രാല്‍, ബി എ ലത്തീഫ്, ഹാരിസ് എം എ അബൂബക്കര്‍ സിദ്ദീഖ് പ്രസംഗിച്ചു.







