കാമഭ്രാന്തനാരപ്പാ? വിത്തുകാളകളെന്താപ്പാ?

കാസര്‍കോട്: പീഡിതര്‍ക്കൊപ്പം സര്‍ക്കാരും സഖാക്കളുമുണ്ടെന്നു അടിക്കടി ഓര്‍മ്മപ്പെടുത്തുമ്പോള്‍ വിവാഹിതയും മുതിര്‍ന്ന മക്കളുമുള്ള 50 കാരിയെ ഒരു സഖാവ് 30 വര്‍ഷമായി പിന്തുടര്‍ന്നു ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുന്നുവെന്നു കാസര്‍കോട്ടെ ഒരു കുടുംബിനി സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലിനോടു പരാതിപ്പെട്ടു.പരാതിക്കൊപ്പം എതിര്‍കക്ഷിയുടെ ലൈംഗിക വൈകൃതങ്ങളടങ്ങിയ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളുമടങ്ങിയ പെന്‍ഡ്രൈവും നല്‍കിയിട്ടുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2025 ഡിസംബര്‍ 31നു തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അധികൃതര്‍ പരാതി കൈപ്പറ്റിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ് ജില്ലാ പൊലീസ് അധികൃതര്‍ക്കും അയച്ചിട്ടുണ്ട്. കുമ്പള പൊലീസിനു നേരത്തെ …

എടനീര്‍ മക്കാക്കോടന്‍ തറവാട്ടില്‍ വന്‍ കവര്‍ച്ച; നിരവധി വിരലടയാളങ്ങള്‍ ലഭിച്ചു, അടുത്ത കാലത്ത് ജയിലില്‍ നിന്നിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

കാസര്‍കോട്: ചെര്‍ക്കള, എടനീര്‍ മക്കാക്കോടന്‍ തറവാട്ടില്‍ വന്‍ കവര്‍ച്ച. തറവാട് വീടിന്റെ പൂജാമുറിയുടെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ രണ്ടു പവന്‍ സ്വര്‍ണ്ണത്തിന്റെയും മുക്കാല്‍ കിലോ തൂക്കമുള്ള വെള്ളിയുടെയും തിരുവാഭരണങ്ങള്‍ കവര്‍ന്നു. മൂന്നു ഭണ്ഡാരങ്ങളില്‍ നിന്നായി 33,000 രൂപയും നഷ്ടപ്പെട്ടു.ഫെബ്രുവരിയില്‍ നടക്കുന്ന വാര്‍ഷിക തെയ്യം കെട്ടു മഹോത്സവ സമയത്ത് തെയ്യത്തിനു അണിയിക്കുന്ന തിരുവാഭരണങ്ങളാണ് മോഷണം പോയത്.ചൊവ്വാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ബുധനാഴ്ച തറവാട്ടില്‍ ദീപം തെളിക്കാന്‍ എത്തിയ തറവാട്ടംഗമായ ബാലകൃഷ്ണനാണ് കവര്‍ച്ച നടന്ന വിവരം …

പശ്ചിമഘട്ടത്തിന്റെ കാവലാൾ ഗാഡ്ഗിലിന് വിട

പുനെ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്നപേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു. പരിസ്ഥിതി മേഖലയിലെ …

യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണു; സ്കൂട്ടറിന്റെ പിറകിലിരുന്ന യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാർ സ്വദേശി ഷൈജു (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂർ – പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം ഉണ്ടായത്. ബന്ധു ഓടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷൈജു. ഇതിനിടെ മരക്കൊമ്പ് ദേഹത്തേക്ക് വീണു. തല പൊട്ടി റോഡിൽ വീണ ഷൈജു തത്ക്ഷണം മരിച്ചു. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാരുണമായ സംഭവം. …

കാണാതായ കമിതാക്കൾ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ; ബന്ധം പുറത്തറിഞ്ഞതിനെ തുടർന്ന് മാനസിക സമ്മർദ്ദമെന്ന് പൊലീസ്

തിരുവനന്തപുരം: വിതുരയിൽ ഒരു ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശിയായ സുബിൻ (28), ആര്യൻകോട് സ്വദേശിനിയായ മഞ്ജു (31) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് ഇരുവരെയും ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് വിതുര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും വിവാഹിതരാണെന്നും, തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഈ ബന്ധം ഇരുവരുടെയും കുടുംബങ്ങളിൽ അറിഞ്ഞതിനെ തുടർന്ന് പ്രശ്നങ്ങളും മാനസിക …

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; അഞ്ചു മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു

താമരശ്ശേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചു മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. കോഴിക്കോട് താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ്, ഷഹ്‌ല ഷെറിൻ ദമ്പതികളുടെ എക മകൾ ജന്ന ഫാത്തിമയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശ്വാസതടസ്സത്തെ തുടർന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ ആദ്യം കൈതപ്പൊയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.