കാസര്‍കോട്: കാപ്പ നിയമം ലംഘിച്ച് വീട്ടിലെത്തിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പാവൂര്‍, ഗീരുക്കട്ട, ബച്ചലിക ഹൗസിലെ ബി. അബ്ദുള്ള എന്ന സദ്ദു (32)വിനെയാണ് മഞ്ചേശ്വരം എസ്‌ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 11.15 മണിക്ക് ഗീരുക്കട്ടയിലെ വീട്ടു പരിസരത്തുവച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നു പൊലീസ് അറിയിച്ചു.
ലഹരി കേസുകള്‍ ഉള്‍പ്പെടെ അഞ്ചിലേറെ കേസുകളിലെ പ്രതിയാണ് അബ്ദുള്ള. ഡിഐജിയുടെ ഉത്തരവ് പ്രകാരം ഇയാള്‍ക്കെതിരെ 2025 നവംബര്‍ 26ന് കാപ്പ കേസെടുക്കുകയും 2025 ഡിസംബര്‍ മൂന്നു മുതല്‍ മൂന്നു മാസക്കാലയളവില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെ നാടുകടത്തുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചാണ് അബ്ദുള്ള പാവൂരിലെ വീട്ടുപരിസരത്ത് എത്തിയതെന്നു മഞ്ചശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







