കുമ്പള: ഇമാം ശാഫി അക്കാദമിയില്‍ വര്‍ഷംതോറും നടത്തിവരുന്ന ഇമാം ശാഫി ജല്‍സയും,
ഇമാം ശാഫി ആണ്ട് നേര്‍ച്ചയും ഖത്ത്മുല്‍ ഖുര്‍ആന്‍ സദസ്സും നാളെയും മറ്റന്നാളുമായി ക്യാമ്പസില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ഖാസിം ഉസ്താദ് മഖാം സിയാറത്തിന് എം.പി മുഹമ്മദ് സഅദി നേതൃത്വം നല്‍കും. അറബി ഹാജി കുമ്പള പതാക ഉയര്‍ത്തും. ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും. വൈകുന്നേരം ഏഴിന് കെ.എസ്.സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് അഷ്റഫ് റഹ്‌മാനി ചൗക്കി മതപ്രഭാഷണം നടത്തും. ശനിയാഴ്ച
ഉച്ചയ്ക്ക് രണ്ടു മണിക്ക് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടക്കും. രാത്രി ഏഴു മണിക്ക് ഖവാലി മജ്‌ലിസ്, മൊയ്തു നിസാമി കാലടിയുടെ മതപ്രഭാഷണം, ഇമാം ശാഫി മൗലിദ്,
അസ്മാഉല്‍ ഹുസ്‌ന, ബി.കെ. അബ്ദുല്‍ ഖാദിര്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള സമാപന പ്രാര്‍ത്ഥന സദസ്സ് എന്നിവ നടക്കും. പരിപാടിയുടെ പ്രചാരണാര്‍ത്ഥം കുമ്പോള്‍ സയ്യിദ് ശമീം തങ്ങളുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ ഉപ്പള മുതല്‍ എരിയാല്‍ വരെ സംഘടിപ്പിക്കുമെന്ന് കെ.എല്‍. അബ്ദുല്‍ ഖാദിര്‍ ഖാസിമി, മൂസ ഹാജി കോഹിനൂര്‍, അലി ദാരിമി, സുബൈര്‍ നിസാമി, സലാം വാഫി അശ്അരി, ശാക്കീല്‍ അശാഫി, സാലൂദ് നിസാമി, മന്‍സൂര്‍ അശ്ശാഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.







