കാസര്‍കോട് : ജില്ലയിലെ ജാവ എസ് ഡി മോട്ടോര്‍ സൈക്കിള്‍ ഷോറൂം പെരിയ ബസാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത ഷോറൂം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ശരീഫ് മോട്ടോര്‍ ബൈക്ക് വിതരണ ഉദ്ഘാടനം ചെയ്തു.
1969 മുതല്‍ ഇന്ത്യന്‍ റോഡുകളില്‍ സജീവമായി ഓടിക്കൊണ്ടിരുന്ന ജാവ എസ് ഡി മോട്ടോര്‍ സൈക്കിളുകള്‍ പുതുമയുള്ള മോഡലുകളും ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തി വിപണിയില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.







