കാസര്‍കോട്: വിദ്യാനഗര്‍ ജില്ലാ കോടതി സമുച്ചയത്തില്‍ ബോംബ് ഭീഷണി. ജില്ലാ കോടതിയിലേക്ക് ഇ മെയില്‍ വഴിയാണ് ഭീഷണിയെത്തിയത്. വിവരമറിഞ്ഞ് പൊലീസും ബോംബ്-ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് കോടതി ജീവനക്കാരെ കോടതി കെട്ടിടത്തില്‍ നിന്നു പുറത്തിറക്കിയുള്ള പരിശോധന പുരോഗമിക്കുകയാണ്.
കോടതി സമുച്ചയത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചുണ്ടെന്നും ഭീഷണിയില്‍ പറയുന്നു.









