താമരശ്ശേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചു മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. കോഴിക്കോട് താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ്, ഷഹ്‌ല ഷെറിൻ ദമ്പതികളുടെ എക മകൾ ജന്ന ഫാത്തിമയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശ്വാസതടസ്സത്തെ തുടർന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ ആദ്യം കൈതപ്പൊയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







