മംഗളൂരു: അമിത വേഗതയില്‍ വരികയായിരുന്ന ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കുന്ദാപുര ബീജാഡി സ്വദേശി കൃഷ്ണ മൂര്‍ത്തി അഡിഗ(55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഹംഗളൂരുവിലെ യൂണിറ്റി ഹാളിന് സമീപം ആണ് അപകടം. കുന്ദാപൂരയില്‍ നിന്ന് കോട്ടേശ്വരത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു കൃഷ്ണ മൂര്‍ത്തി. പിന്നില്‍ നിന്ന് എത്തിയ മണല്‍ലോറി സ്‌കൂട്ടറിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ച് വീണ കൃഷ്ണ മൂര്‍ത്തി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിവരത്തെ തുടര്‍ന്ന് കുന്ദാപൂര ട്രാഫിക് പൊലീസ് സ്ഥലത്തെത്തി. തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







