കാസര്‍കോട്: പെരുമ്പള ഇഎംഎസ് വായനശാല-ഗ്രന്ഥാലയം, കുഞ്ഞുണ്ണിമാഷ് ബാലവേദി, ചട്ടഞ്ചാല്‍ ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുവര്‍ഷം ആഘോഷിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസര്‍ പി ആര്‍ അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസ്സെടുത്തു. ബാലവേദി പ്രസിഡണ്ട് ആരോമല്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി പഞ്ചായത്ത് സമിതി കണ്‍വീനര്‍ കെ മണികണ്ഠന്‍, ഗ്രന്ഥാലയം പ്രസിഡണ്ട് ടി മുരളീധരന്‍, ബാലവേദി കോഡിനേറ്റര്‍ സരിത എന്‍ ബി,ബാലകൃഷ്ണന്‍, ടി രാഘവന്‍,എന്‍ ശ്രീനന്ദ, ആര്യകൃഷ്ണ പ്രസംഗിച്ചു. കേക്ക് മുറിച്ച് പുതുവര്‍ഷത്തെ ആമോദത്തോടെ വരവേറ്റു.







