കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ കൊള്ളയടിച്ച കേസിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരിബാബുവിനെയും കോടതി വീണ്ടും റിമാന്റു ചെയ്തു.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഇഡി അന്വേഷണത്തിനു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനുളള നിയമപരമായ തയ്യാറെടുപ്പുകള്‍ കൊച്ചി യൂണിറ്റ് ഓഫീസില്‍ തുടരുന്നതിനിടയിലാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്.







