തൃശൂര്‍: അഞ്ചുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. തൃശൂര്‍, അടാട്ട്, അമ്പലക്കാവിലെ ശില്‍പ (30), മകന്‍ അക്ഷയജിത്ത്(5) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പനിയായതിനാല്‍ ഭര്‍ത്താവ് മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഭര്‍തൃമാതാവും വീട്ടില്‍ ഉണ്ടായിരുന്നു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം തുടങ്ങി.







