ചോയ്യങ്കോട് കാർ സ്കൂട്ടറിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു

കാസർകോട്: കാർ സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു. ചേയ്യങ്കോട് സ്വദേശി കെ വി രാജൻ നായരാ(65 )ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെ കൂവാറ്റി- ഉമിച്ചി റോഡിലാണ് അപകടം. ചോയ്യംങ്കോട് ഭാഗത്ത് നിന്നും അടുക്കം ഭാഗത്തേക്ക് പോകുന്ന കാറും ഉമിച്ചി റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പാർവ്വതിയാണ് ഭാര്യ. മക്കൾ: രജിത്ത് (മാൾട്ട ), രജിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page