കാസര്‍കോട്: മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്സവം 17,18 തീയതികളില്‍ നടക്കും. 17നു രാവിലെ ഗുളികനു കലശവും കോഴി സമര്‍പ്പണവുമുണ്ടാകും. വൈകിട്ട് മലയിറക്കല്‍, ദീപാരാധന. മുത്തപ്പന്‍ ദൈവത്തിന്റെ വെള്ളാട്ടം, തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണം, അന്നദാനം, സന്ധ്യാവേല, കളിക്കപ്പാട്ട്, കലശം എഴുന്നള്ളത്ത് എന്നിവയും നടക്കും. ഞായറാഴ്ച പുലര്‍ച്ചെ തിരുവപ്പന വെള്ളാട്ടവും തുടര്‍ന്ന് ദര്‍ശനം, കലശം, പ്രസാദവിതരണവും നടക്കും. ഉച്ചക്ക് അന്നദാനം. 4 മണിക്കു മലകയറ്റല്‍. തുടര്‍ന്നു ദീപാരാധന. ഭജന. 10 മണിക്ക് മഹോത്സവം സമാപിക്കും. തിരുവപ്പന മഹോത്സവത്തില്‍ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്നു മടയന്‍, മുത്തപ്പന്‍ സേവാ ട്രസ്റ്റ് ഭാരവാഹികള്‍, മുത്തപ്പന്‍ ക്ഷേത്രം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.







