കാസര്‍കോട്: ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി വനിതാ അംഗങ്ങളെ തിരഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി കമ്മിറ്റിയിലേക്ക് നാമ നിര്‍ദേശം ഇല്ലാത്തതിനാല്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്തിനെ തിരഞ്ഞെടുക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ഡോ.സെറീന സലാമിനെ (ചെറുവത്തൂര്‍) തിരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ടി.വി രാധികയെയും (ബേക്കല്‍), ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് റീന തോമസിനെയെയും (കള്ളാര്‍), പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ഒ.വത്സലയെയും (ദേലമ്പാടി) തിരഞ്ഞെടുത്തു. എ.ഡി.എം പി.അഖില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.







