മംഗളൂരു: മത്സ്യബന്ധനത്തിനിടെ തോണിൽ നിന്നും പുഴയിൽ വീണ് തൊഴിലാളി മരിച്ചു. കഴിഞ്ഞദിവസം രാത്രി മംഗളൂരു ബന്ദറിൽ ആണ് അപകടം. ഛത്തീസ്ഗഡിലെ ജാസ്പൂർ ജില്ലയിലെ ബർഖാസ് പാലി സ്വദേശി പ്രഹ്ലാദ് ചൗഹാൻ (33) ആണ് മരിച്ചത്. മീൻപിടുത്തം കഴിഞ്ഞതിനു ശേഷം ജെട്ടിയിൽ ബോട്ട് അടുപ്പിക്കുന്നതിനിടയാണ് അബദ്ധത്തിൽ പുഴയിൽ വീണത്. ഒപ്പം ഉണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അയാളെ പുഴയിൽ നിന്ന് പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പിന്നീട് വെൻലോക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയ ശേഷം വിമാനമാർഗം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പാണ്ഡേശ്വർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.ഒരു വർഷം മുമ്പാണ് ഇയാൾ മംഗളൂരുവിൽ തൊഴിലിനായി എത്തിയത്. അന്നുമുതൽ മത്സ്യബന്ധന ജോലിയിൽ ഏർപ്പെട്ട് വരികയായിരുന്നു.







