മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലീം ലീഗില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സീറ്റ് ചര്‍ച്ചകളും സജീവമായി. ഇത്തവണ ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുഹറ മമ്പാടിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ അവര്‍ മത്സരിച്ചേക്കും.
ഇത്തവണ അഞ്ച് സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കുമെന്നും സൂചനയുണ്ട്. കെ.പി.എ മജീദ്, യു.എ ലത്തീഫ്, പി. ഉബൈദുല്ല, എന്‍.എ നെല്ലിക്കുന്ന് തുടങ്ങിയവര്‍ക്ക് ഇത്തവണ അവസരം ലഭിക്കില്ലെന്നാണ് വിവരം. എം.കെ മുനീറിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തിലും നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാനും പി.കെ ബഷീര്‍ ഏറനാട് നിന്ന് മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ടെന്നാണ് മുന്നണിയില്‍ നിന്നും ലഭിക്കുന്ന വിവരം. തിരൂരങ്ങാടിയില്‍ പി.എം.എ സലാമിനെ പരിഗണിക്കും. കെ.എം ഷാജി കാസര്‍കോടും പി.കെ ഫിറോസ് കുന്നമംഗലത്തും മത്സരിച്ചേക്കും.
അതേസമയം, തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാന്‍ ഇടയില്ല. പേരാമ്പ്രയില്‍ ടി.ടി ഇസ്മായിലിന്റെ പേരാണ് ഉയരുന്നത്. മഞ്ഞളാംകുഴി അലി വീണ്ടും മങ്കടയില്‍ മത്സരിക്കാനാണ് സാധ്യത. കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ തന്നെ മത്സരിക്കും.








കെ എം ഷാജി വേണ്ട