കാസര്‍കോട്: കല്ലപ്പള്ളി പാണത്തൂര്‍ റോഡില്‍ കാട്ടാനയിറങ്ങി. ചൊവ്വാഴ്ച രാവിലെ പ്ലാന്റേഷന്‍ ഭൂമിയിലാണ് നാട്ടുകാര്‍ ആനയെ കണ്ടത്. കുന്നിറങ്ങി വന്ന ആന പ്ലാന്റേഷന്‍ ഭാഗത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഥിരം ആനയിറങ്ങുന്ന മേഖലയാണ് പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി. വലിയ തോതിലുള്ള കൃഷി നാശം വരുത്തിയാണ് ആനകള്‍ തിരിച്ചു പോകാറ്. പകല്‍ നേരത്ത് ആനയെ കണ്ടതിനെ തുടര്‍ന്ന് ജാഗ്രതപാലിക്കാന്‍ നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി.







