ലഖ്‌നൗ: തെരുവുനായയെ പിടിച്ച് ബലമായി മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കിര്‍ത്തല്‍ ഗ്രാമത്തിലെ ജിതേന്ദ്ര എന്ന യുവാവാണ് അറസ്റ്റിലായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. മദ്യ ലഹരിയിലായിരുന്ന യുവാവ് ഒരു നായയെ പിടിച്ച് വെച്ച് ബലമായി മദ്യം വായില്‍ ഒഴിച്ച് കൊടുക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
വീഡിയോ വൈറലായതോടെ സൈബര്‍ സെല്ലും പൊലീസും അന്വേഷണം നടത്തുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ പ്രകാരമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.







