മലപ്പുറം: ഞായറാഴ്ച രാത്രി കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്ച ഉച്ചവരെ പുറപ്പെടാത്തത് മൂലം ദുബൈ യാത്രക്കാര്‍ വിഷമിക്കുന്നു. ഞായറാഴ്ച രാത്രിയാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. സാങ്കേതിക തകാരാറാണ് കാരണമെന്ന് പറയുന്നു. യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച് അധികൃതര്‍ വിവരം നല്‍കിയിരുന്നു.
പിന്നാലെ മൂന്നുവട്ടം യാത്ര നീട്ടിവയ്ക്കുന്നതായുള്ള അറിയിപ്പ് യാത്രക്കാര്‍ക്ക് ലഭിച്ചു. ഒടുവില്‍ ചൊവ്വാഴ്ച രാവിലെ 10.30ന് സര്‍വീസ് നടത്തുമെന്ന അറിയിപ്പും ഉണ്ടായിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തില്‍ എത്തിയവരാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. ടിക്കറ്റ് തുക തിരികെ നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചെങ്കിലും പകരം യാത്രാസംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരുകയാണ്.







