കാസര്‍കോട്: കേരള കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്; ചില്ല് തകര്‍ന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ തലപ്പാടിയിലാണ് സംഭവം. മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്നു ബസ്. തലപ്പാടി വിട്ട ഉടന്‍ പിന്‍ഭാഗത്തു നിന്ന് ആരോ കല്ലെറിയുകയായിരുന്നു. അക്രമ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നു പൊലീസ് പറഞ്ഞു. വിവമറിഞ്ഞ് എത്തിയ മഞ്ചേശ്വരം പൊലീസ് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി. അക്രമിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







