കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ധനുമാസ കലം കനിപ്പ് നിവേദ്യത്തിനു ഭക്തിനിര്‍ഭരമായ തുടക്കം. മകരമാസം നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായിട്ടാണ് ചൊവ്വാഴ്ച ചെറിയ കലം കനിപ്പ് നടക്കുന്നത്.
രാവിലെ പത്തിന് പണ്ടാരക്കലം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതോടെയാണ് നിവേദ്യ സമര്‍പ്പണത്തിനു തുടക്കമായത്. സന്ധ്യയ്ക്ക് കലശം ആടിയ ശേഷം കലങ്ങള്‍ ഏറ്റുവാങ്ങി സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുന്നതോടെ ചെറിയ കലം കനിപ്പ് ഉത്സവത്തിനു സമാപനമാകും.
ഫെബ്രുവരി ആറിനാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യം നടക്കുക.







