കാസര്‍കോട്: ബി.എസ്.എന്‍.എല്‍ ക്ലസ്റ്റര്‍ ഓഫീസ് കോംപൗണ്ടില്‍ കവര്‍ച്ച. 310,000 രൂപയുടെ കോപ്പര്‍ കേബിള്‍ മോഷണം പോയി. 430 മീറ്റര്‍ നീളം വരുന്ന കേബിളാണ് ഞായറാഴ്ച രാത്രി കവര്‍ന്നതെന്നാണ് പരാതി.
തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഡിവിഷണല്‍ എഞ്ചിനീയര്‍ ടിപി ഹാഷിര്‍ നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







