മംഗളൂരു: കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയില്‍ മനംനൊന്ത് 20 കാരി പുഴയില്‍ ചാടി ജീവനൊടുക്കി. മൂഡബിദ്രിയിലെ കടേപല്ല സ്വദേശിനി നവ്യയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പെട്ടെന്ന് ഗുര്‍പൂര്‍ പാലത്തില്‍ വാഹനം നിര്‍ത്തി പുഴയില്‍ ചാടുകയായിരുന്നു.
വിവരത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തി. ഉച്ചയോടെ മൃതദേഹം കണ്ടെടുത്തു. ആത്മഹത്യാകുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാമുകന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതിലുള്ള വിഷമത്തിലായിരുന്നു യുവതി. പുഴയില്‍ ചാടുന്നതിന് മുമ്പായി കാമുകനെ വിളിച്ചിരുന്നു. എന്നാല്‍ യുവാവ് ഫോണെടുത്തില്ലെന്നാണ് വിവരം. സംഭവത്തില്‍ ബജ്പെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







