കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ അറഫാനഗറില്‍ നിന്നും കാണാതായ യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറഫാനഗറിലെ മാഹിനാ(45)ണ് മരിച്ചത്. ഞായറാഴ്ചയാണ് യുവാവിനെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും അന്വേഷിച്ചുവരുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് അറഫാ നഗറിലെ പൊതുകിണറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടൗണ്‍ പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം രാത്രിയോടെ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് വീട്ടിലെത്തിച്ച് മൊഗ്രാല്‍പുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. അറഫാനഗറിലെ ഷാഫിയുടെയും ബീവിയുടെയും മകനാണ. മൈമൂനയാണ് ഭാര്യ. മക്കള്‍: ഫാത്തിമ, ഫര്‍ഹാന്‍. സഹോദരന്‍: അഷ്‌റഫ്.







