കാസര്‍കോട്: ജ്യൂസ് ചോദിച്ചപ്പോള്‍ നല്‍കാത്ത വിരോധത്തിലാണെന്നു പറയുന്നു, സപ്ലൈയറെ ഭക്ഷണം കഴിക്കാന്‍ എത്തിയ ആള്‍ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ ഉപ്പള, ഹിദായത്ത് നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ താമസക്കാരനായ മുഹമ്മദ് മാസിറിന്റെ പരാതി പ്രകാരം അബൂബക്കര്‍ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ഹോട്ടലില്‍ ആണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു പരാതിക്കാരനായ അബൂബക്കര്‍. ജ്യൂസ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്ത വിരോധത്തില്‍ സപ്ലൈറായ മുഹമ്മദ് മാസിറിന്റെ മുഖത്ത് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.







