കാസര്‍കോട്: കുമ്പള, അനന്തപുരത്തെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ‘സ്റ്റാന്‍ഡേര്‍ഡ് ഗ്രീന്‍ എനര്‍ജി’ കമ്പനിയിലെ തൊഴിലാളി സമേല്‍ ടോപ്പോ (43) ആണ് മരിച്ചത്. ഒറിസ, മുണ്ട, കമറി സ്വദേശിയാണ്.
ജോലിക്കാര്‍ താമസിക്കുന്ന മുറിയില്‍ ഞായറാഴ്ച രാത്രി എട്ടരമണിയോടെയാണ് സമേല്‍ ടോപ്പോയെ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കമ്പനി സൂപ്പര്‍വൈസര്‍ ആയ മുഹമ്മദ് സാദിഖിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.







