കാസര്‍കോട് :ജില്ലയില്‍കാട്ടു പന്നി ശല്യം വ്യാപകമാകുമ്പോഴും അധികൃതര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നു ആക്ഷേപം രൂക്ഷമാവുന്നു. വന്യ മൃഗ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറും,സുപ്രീം കോടതിയും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോഴും കാസര്‍കോട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നു -നാട്ടുകാര്‍ പറയുന്നു.
കാട്ടുപന്നിയുടെ കുത്തേറ്റ് കഴിഞ്ഞ ദിവസം യുവാവിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഊജംപാടിയിലെ അഖില്‍ സി രാജുവിനെയാണ് ബുധനാഴ്ച രാത്രി കാട്ടുപന്നി ആക്രമിച്ചത്. ബൈക്കില്‍ വരികയായിരുന്ന അഖിലിന്റെ വാഹനം കാട്ടുപന്നികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം കുമ്പള പെര്‍വാഡ് സ്വദേശി ഹാരിസ് ബൈക്കില്‍ വരവേ പന്നി കുറുകെ ചാടിയത് മൂലം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പരിക്കേല്‍ക്കുകയും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
ദേലമ്പാടി, ഊജംപാടി,മഞ്ചേശ്വരം,മൊഗ്രാല്‍ എന്നീ പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നതായി നേരത്തെ തന്നെ പരാതി യുണ്ട്..മൊഗ്രാല്‍ വലിയ നാങ്കി റോഡിലെ കെ മുഹമ്മദ് കുഞ്ഞിയുടെ മൂന്നുവര്‍ഷം പ്രായമുള്ള 15 തെങ്ങിന്‍ തൈകള്‍ ഏതാനും ദിവസം മുമ്പു പന്നിക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും വീട്ടുപറമ്പുകളിലെ വാഴകളും മറ്റും മൊഗ്രാലില്‍ വ്യാപകമായി ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ മനുഷ്യര്‍ക്ക് നേരെയാണ് ആക്രമണം.ഇതിന് തടയിടാന്‍ കൃഷി വകുപ്പില്‍ നിന്നോ, വനം വകുപ്പില്‍ നിന്നോ നടപടികള്‍ ഉണ്ടാകാത്തത് നാട്ടുകാരെ വിഷമിപ്പിക്കുന്നു. മനുഷ്യര്‍ക്കും, കൃഷിക്കും ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതിന് ബന്ധപ്പെട്ടവര്‍ അനുമതി നല്‍കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. അക്രമകാരികളായ വന്യജീവികളെ കൊല്ലാമെന്ന വന്യജീവി സംരക്ഷണ ഭേദഗതി കരടു ബില്ലിന് സംസ്ഥാന സര്‍ക്കാരും അംഗീകാരം നല്‍കിയിരുന്നു.എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന അറിയാഹാരം കഴിച്ചു കഴിഞ്ഞുകൂടുന്ന പ്രശ്‌നപരിഹാരത്തിന്‌സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അത് മനസിലാകുന്നില്ലെന്നു നാട്ടുകാര്‍ മൂന്നറിയിക്കുന്നു.







