കാസര്‍കോട്: പ്രമുഖ ക്ഷീര കര്‍ഷകനും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന കാടകം, പതിമൂന്നാം മൈലിലെ പി കുഞ്ഞിക്കണ്ണന്‍ നായര്‍ (72) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാടകം ക്ഷീരോല്‍പാദക സംഘം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രാധ. മക്കള്‍: ശ്രീദേവി, കെ. ശ്രീജേഷ്. മരുമക്കള്‍: ചന്ദ്രന്‍ മുണ്ടക്കൈ, ശുഭ (ജില്ലാ ട്രഷറി).സഹോദരങ്ങള്‍: പി ബാലകൃഷ്ണന്‍, നാരായണന്‍, പി മനോഹരന്‍, പരേതരായ പി കുഞ്ഞിരാമന്‍ നായര്‍, കാര്‍ത്യായനി, നാരായണി.







