കാസര്‍കോട്: 13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠം ഓതി തീര്‍ത്ത തളങ്കര സ്വദേശി ഹാഫിസ് മുഹമ്മദ് ഹുസൈന്‍ റാസിയെ നെല്ലിക്കുന്നു തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി ആദരിക്കുന്നു. തളങ്കരയിലെ അബ്ദുസ്സമീര്‍-ആയിഷത്ത് സൈറ ദമ്പതികളുടെ മകനാണ് റാസി. നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ദാറുല്‍ ഹുനഫാ തഹഫീസുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്. തങ്ങളുപ്പാപ്പ ഉറൂസിന്റെ ആദ്യ ദിവസമാണ് സനദ്ദാനം. വിദ്യാര്‍ത്ഥിയെ ആദരിക്കുന്നതിനു പ്രത്യേകം പരിപാടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.







