സുള്ള്യ: മൂന്നു വയസ്സുള്ള മകളെ ശരീരത്തില്‍ ചേര്‍ത്തു കെട്ടി യുവതി കിണറ്റില്‍ച്ചാടി മരിച്ചു. സുള്ള്യ, ബെള്ളാരെ, കൊടിയാള, ഹാര്‍വാരയിലെ ഹരീഷിന്റെ ഭാര്യ മധുശ്രീ (34), മകള്‍ ധന്‍വി (മൂന്ന്) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പതിവു പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ മധുശ്രീയെയും മകളെയും വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കാണപ്പെട്ടത്. ബെള്ളാരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







