കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി തൃക്കരിപ്പൂരിലെ ഡോ. എ അരുണ്‍ കുമാര്‍ ബുധനാഴ്ച ചാര്‍ജ്ജെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ആയിരിക്കെയാണ് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാനക്കയറ്റത്തോടെ നിയമനം ലഭിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നു വിടുതല്‍ വാങ്ങിയെന്നും സ്വന്തം ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലാകുന്നതില്‍ സന്തോഷം ഉണ്ടെന്നും ഡോ. അരുണ്‍ കുമാര്‍ ‘കാരവലി’ നോട് പറഞ്ഞു.
തൃക്കരിപ്പൂര്‍, സെന്റ് പോള്‍സ് എ.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ വി.കെ കുഞ്ഞിരാമന്‍ മാസ്റ്ററുടെയും ലക്ഷ്മിയുടെയും മകനാണ്.







