ടി. കുമാരൻ നായർ ശാസ്ത്രബോധവും യുക്തിചിന്തയും ഉയർത്തി പിടിച്ച കമ്മ്യൂണിസ്റ്റ്: ഗോവിന്ദൻ പള്ളിക്കാപ്പിൽ

കാസർകോട് : ശാസ്ത്രബോധവും യുക്തിചിന്തയും ഉയർത്തി പിടിച്ച് പാവങ്ങളോടൊപ്പം നിലയുറപ്പിച്ച മാതൃക കമ്മ്യൂണിസ്റ്റായിരുന്നു
ടി. കുമാരൻ നായരെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അഭിപ്രായപ്പെട്ടു. ജാതി – മത . കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുമായി
അടുപ്പമുണ്ടാക്കിയ നേതാവായിരുന്നു
കുമാരൻ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു. സി.പി.ഐ കരിച്ചേരി ബ്രാഞ്ച് കമ്മിറ്റി
ടി. കുമാരൻ നായർ പതിനേഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വർഗ്ഗീയ ശക്തികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് നമുക്ക് അദ്ദേഹത്തോടു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കർത്തവ്യമെന്ന് പള്ളിക്കാപ്പിൽ ഓർമ്മിപ്പിച്ചു.
എ കുമാരൻ നായർ
അധ്യക്ഷത വഹിച്ചു.സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എൻ. ബാലകൃഷ്ണൻ , എ.കെ.എസ് ടി യു സംസ്ഥാനകമ്മിറ്റിയംഗം സുനിൽകുമാർ കരിച്ചേരി,ബാലകൃഷ്ണൻ പെർളം, യുവ കവി സുനിത കരിച്ചേരി,
ബ്രാഞ്ച് സെക്രട്ടറി സുജിത്ത്കുമാർ ഇ., പ്രസംഗിച്ചു.
അസുഖ ബാധിതയായ പ്രസീത വിനോദിനുള്ള ചികിൽസാ സഹായം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page