മംഗളൂരു: ബൈക്കമ്പാടി ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലൈവുഡ് ഫാക്ടറിയിൽ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തിൽ ഒരു കോടി രൂപയുടെ നാശം നേരിട്ടു.റസാക്കിന്റെ ഉടമസ്ഥതയിലുളള ഫാക്ടറിയാണ് കത്തിനശിച്ചത്.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.
തൊഴിലാളികൾ ഫാക്ടറിയിൽ എത്തിയിട്ടില്ലാതിരുന്നതിനാൽ ആളപാമില്ല.
മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് (എംസിഎഫ്), ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി (എൻഎംപിഎ), അഗ്നിശമന സേന എന്നിവയിൽ നിന്നുള്ള നാല് യൂനിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്.







