കാസര്‍കോട്: സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ സ്റ്റൗവില്‍ നിന്നു തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വനിതാ പാചകത്തൊഴിലാളി മരിച്ചു. ബങ്കര, മഞ്ചേശ്വരം, ഗവ. സ്‌കൂളിലെ പാചക തൊഴിലാളിയായ ഉദ്യാവര്‍, മാടയിലെ ജയ (56) ആണ് ഞായറാഴ്ച രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. ഡിസംബര്‍ 16നാണ് അപകടം ഉണ്ടായത്. സ്‌കൂളിലെ പാചകപ്പുരയില്‍ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സ്റ്റൗവില്‍ നിന്നു സാരിയിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നുവെന്നു പറയുന്നു. നിലവിളി കേട്ട് അധ്യാപകരും മറ്റും എത്തി ജയയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാലാണ് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ജയയുടെ ദാരുണമരണം സ്‌കൂളിനെയും നാടിനെയും കണ്ണീരിലാഴ്ത്തി. 20 വര്‍ഷത്തോളമായി സ്‌കൂളിലെ പാചകത്തൊഴിലാളിയായിരുന്നു ജയ. ഭര്‍ത്താവ്: ഹരിണാക്ഷ. മാതാവ്: യമുന. മക്കള്‍: ഹിതേഷ്, പ്രസന്ന ഗണേഷ്, ദീപ. മരുമകന്‍: സുരേശ. സഹോദരങ്ങള്‍: കുസുമ, പുഷ്പ, ശോഭ, യോഗീഷ, ദിവാകര.







