കാസര്‍കോട്: സുഹൃത്തുക്കള്‍ തമ്മിലുള്ള പരാതി പറഞ്ഞു തീര്‍ത്ത വിരോധം മൂലമാണെന്നു പറയുന്നു യുവാവിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി. മംഗല്‍പ്പാടി, ബന്തിയോട്, മിസ്‌രിയ മന്‍സിലിലെ മുഹമ്മദ് മൂസ നിഹാലി(17)ന്റെ പരാതിയില്‍ മംഗല്‍പ്പാടിയിലെ അഷ്‌റഫ് എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബന്തിയോട് വച്ച് തന്നെ തടഞ്ഞു നിര്‍ത്തി ഡിവൈഡറിലേയ്ക്ക് തള്ളിയിടുകയും കൈകൊണ്ട് നെഞ്ചില്‍ കുത്തുകയും കല്ലുകൊണ്ട് എറിഞ്ഞു പരിക്കേല്‍പ്പിച്ചതായും മുഹമ്മദ് മൂസ നിഹാല്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.







