ചിറ്റാരിക്കല്‍: യുവാവിനെ വീട്ടുവളപ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചിറ്റാരിക്കാല്‍ അരിമ്പ ഓടക്കൊല്ലിയിലെ പൂക്കുടിയില്‍ വീട്ടില്‍ പി.പ്രിയേഷ്(45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. ചിറ്റാരിക്കാല്‍ പൊലീസെത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം ചെറുപുഴ മോക്ഷതീരം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ചെറുപുഴ ടൗണിലെ മുന്‍ ഓട്ടോഡ്രൈവറായിരുന്നു. പൂക്കുടിയില്‍ വീട്ടില്‍ ഭാസ്‌ക്കരന്റെയും സരോജിനിയുടെയും മകനാണ്.
ഭാര്യ: മനീഷ. രണ്ട് ആണ്‍മക്കളുണ്ട്. സഹോദരി: പ്രീതി(പയ്യന്നൂര്‍).







